ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു. മേക്കപ്പ് മാനേജര്‍ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയാണ് കോട്ടയം പൊന്‍കുന്നം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.
2013ല്‍ പൊന്‍കുന്നത്തെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് സജീവ് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. പരാതിയില്‍ ഈ മാസം 23നാണ് പൊന്‍കുന്നം പൊലീസ് കേസെടുത്തത്. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പൊലീസിൽ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊൻകുന്നത്തും നൽകിയ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് മേക്കപ്പ് മാനേജർക്കെതിരെ; പൊൻകുന്നം പോലീസ് എടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും
Written by Taniniram
Published on: