Wednesday, October 29, 2025

ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു

Must read

ലക്ഷക്കണക്കിന് കാഴ്ചക്കാരുളള പ്രമുഖ ഫുഡ് വ്‌ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ യുട്യൂബ് നിര്‍ത്തുന്നു. 100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ യൂട്യൂബില്‍ വ്യത്യസ്തമായ പാചക വിഡിയോകളുമായി എത്തുന്ന ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് ആരാധകരുടെ ഇഷ്ട താരമാണ്. നാട്ടില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോയുള്ള പാചക വിഡിയോകള്‍ക്കും ആരാധകരുണ്ട്. ഇപ്പോഴിതാ 300 കിലോ ബീഫ് അച്ചാറിട്ടിരിക്കുകയാണ് ഫിറോസ്. ഉണ്ടാക്കിയ ഭക്ഷണം അനാഥാലയങ്ങള്‍ക്ക് കൊടുക്കാനും ഫിറോസും സംഘവും സമയം കണ്ടെത്തിയിരുന്നു.
നേരത്തെ ഫിറോസ് വിയറ്റ്‌നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുള്ള രണ്ട് പാമ്പുകളെ വാങ്ങി കറിവെച്ചത് വിവാദമായിരുന്നു ഇപ്പോഴിതാ താന്‍ യൂട്യൂബ് നിര്‍ത്തുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഫിറോസ് ചുട്ടിപ്പാറ. ബിസിനസ് രംഗത്തേക്കാണ് പുതിയ ചുവടുമാറ്റം. യുഎഇ ആസ്ഥാനമായാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. യൂട്യൂബ് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടു പോകുന്നതിന് പകരം സ്വയം സംരംഭത്തിലേക്ക് ഇറങ്ങുകയാണെന്ന് ഫിറോസ് പറഞ്ഞു. ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതിനാല്‍ കൂടുതല്‍ സമയമെടുത്തുള്ള പാചക വിഡിയോകള്‍ക്ക് പകരം റീലുകളില്‍ ആയിരിക്കും ഇനി കൂടുതല്‍ പ്രത്യക്ഷപ്പെടുയെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article