- Advertisement -
കൊല്ലം: കൊല്ലം കാവനാട് പെയിന്റ് കടക്ക് തീ പിടിച്ചു. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. കാവനാട് ജംഗഷനില്‍ സ്ഥിതി ചെയ്യുന്ന ആര്‍.എസ് സാനിറ്ററി എന്ന പെയിന്റ് കടയിലാണ് അപകടം. ഞായറാഴ്ച്ച ആയതിനാല്‍ ഇന്ന് കട അടവായിരുന്നു.
തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലിസില്‍ വിവരമറിയിച്ചത്. സ്ഥലത്ത് വലിയ രീതിയിലുള്ള പുക ഉയരുന്നുണ്ട്. തീനിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.