Sunday, June 15, 2025

വി​വാ​ഹ സൽക്കാരത്തിൽ പങ്കെടുത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു

താ​മ​ര​ക്കു​ളം ച​ത്തി​യ​റ​ക്ക് പു​റ​മേ സ​ൽ​കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​മീ​പ പ​ഞ്ചാ​യ​ത്താ​യ വ​ള്ളി​കു​ന്ന​ത്തെ ക​ടു​വി​നാ​ലി​ലു​ള്ള നി​ര​വ​ധി പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ എ​ട്ട്, ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം പി​ടി​പ്പെ​ട്ട​ത്.

Must read

- Advertisement -

ചാ​രും​മൂ​ട് (Charummood) : താ​മ​ര​ക്കു​ള​ത്ത് ഒ​രു മാ​സം മു​ന്‍പ് ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. (Fifty people who participated in a wedding ceremony held in Tamarakulam a month ago have been confirmed to have jaundice.) താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ച​ത്തി​യ​റ​യി​ൽ ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മെ​യ് ഒ​ന്നി​നാ​യി​രു​ന്നു ച​ട​ങ്ങ്.

താ​മ​ര​ക്കു​ളം ച​ത്തി​യ​റ​ക്ക് പു​റ​മേ സ​ൽ​കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​മീ​പ പ​ഞ്ചാ​യ​ത്താ​യ വ​ള്ളി​കു​ന്ന​ത്തെ ക​ടു​വി​നാ​ലി​ലു​ള്ള നി​ര​വ​ധി പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ എ​ട്ട്, ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം പി​ടി​പ്പെ​ട്ട​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ പേ​ർ​ക്ക്​ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രൂ​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

നി​ര​വ​ധി​പേ​ർ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. രോ​ഗം ഗു​രു​ത​ര​മാ​യ ചി​ല​ർ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് താ​മ​ര​ക്കു​ളം, ച​ത്തി​യ​റ, വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

See also  വിവാഹത്തിനിടെ വരൻ വധുവിനെ ചുംബിച്ചു… പിന്നെ ഉണ്ടായത് ……
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article