Friday, September 19, 2025

ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് അൻപത്തൊന്നുകാരന് ദാരുണാന്ത്യം…

Must read

- Advertisement -

കണ്ണൂര്‍ (Kannoor) : ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. (A middle-aged man died tragically after being shocked by an induction cooker.) മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്‍റെ മകന്‍ കൊളപ്പറത്ത് മനോജ് (51)ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈദ്യുതാഘാതമേറ്റ ഒരാൾക്ക് ചെയ്യേണ്ട പ്രഥമശുശ്രൂഷ
വൈദ്യുതാഘാതമേറ്റ ഒരാളെ കണ്ടാൽ പരിഭ്രാന്തരാകാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

വൈദ്യുതി ബന്ധം വിച്ഛേദിക്കുക: ഉടൻതന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. ഇത് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, വൈദ്യുതി കടത്തിവിടാത്ത മരക്കഷ്ണം, പ്ലാസ്റ്റിക് കസേര പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ആ വ്യക്തിയെ വൈദ്യുതി സ്രോതസ്സിൽ നിന്ന് അകറ്റുക.

അടിയന്തര സഹായം തേടുക: ഉടൻതന്നെ ആംബുലൻസിനോ ഡോക്ടറെയോ വിളിക്കുക.

രോഗിയെ പരിശോധിക്കുക: രോഗി ശ്വാസം എടുക്കുന്നുണ്ടോ, ഹൃദയമിടിപ്പ് ഉണ്ടോ എന്ന് പരിശോധിക്കുക. ശ്വാസമില്ലെങ്കിൽ, വൈദ്യസഹായം എത്തുന്നത് വരെ CPR (Cardiopulmonary Resuscitation) നൽകുക.

പൊള്ളലുകൾ ശ്രദ്ധിക്കുക: പൊള്ളലുകൾ ഉണ്ടെങ്കിൽ ശുദ്ധമായ തുണികൊണ്ട് മൂടുക. ഐസ് വെക്കുകയോ പൊള്ളലിൽ നേരിട്ട് സ്പർശിക്കുകയോ ചെയ്യരുത്.

ചികിത്സ നൽകുക: ബോധം നഷ്ടപ്പെട്ട വ്യക്തിയെ ഒരുവശത്തേക്ക് ചരിച്ച് കിടത്തുക. ആ വ്യക്തിക്ക് എന്തെങ്കിലും കഴിക്കാൻ നൽകരുത്.

See also  കലോത്സവ വേദിയിൽ നൊമ്പരമായി ഹരിഹർ; ചിതയ്ക്ക് തീകൊളുത്തി, അച്ഛന്റെ ഷർട്ട് ധരിച്ച് വേദിയിലെത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article