കടലിലേക്ക് ബോട്ടിൽ നിന്ന് തെറിച്ചു വീണു; മത്സ്യത്തൊഴിലാളിയെ കാണാതായി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ബോട്ടിൽ നിന്നും മത്സ്യബന്ധനത്തിനിടെ തെറിച്ച് വീണ് മത്സ്യതൊഴിലാളിയെ കാണാതായി. വിഴിഞ്ഞം സ്വദേശി പ്രസാദിനെയാണ് (34) കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ പൂവാറിൽ നിന്ന് പതിനൊന്ന് നോട്ടിക്കൽ മൈൽ ഉൾക്കടലിലാണ് അപകടം നടന്നത്.

14 അംഗ സംഘമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. തിര ബോട്ടിലേക്ക് അടിച്ചു കയറിയതോടെ ഇതിന്റെ വശത്തായി നിന്ന പ്രസാദ് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കുളച്ചൽ സ്വദേശിയുടെ യഹോവ ശാലോം എന്ന ബോട്ടിലായിരുന്നു സംഘം മത്സ്യബന്ധനത്തിനായി ഉൾക്കടലിൽ പോയത്.

പ്രസാദ് കടലിലേക്ക് വീഴുന്നത് കണ്ട ഒപ്പമുണ്ടായിരുന്നവർ രക്ഷപെടുത്താൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഇവർ കോസ്റ്റ് ഗാർഡിൽ വിവരം അറിയിച്ചു. തുടർന്ന് വിഴിഞ്ഞം തീരദേശ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും പ്രസാദിനെ കണ്ടെത്താനായില്ല. യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

See also  സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത

Related News

Related News

Leave a Comment