- Advertisement -
പത്തനംതിട്ട (Pathanamthitta) : ജന്മനാട് നവീൻ ബാബുവിന് കണ്ണീരോടെ വിടനൽകാനൊരുങ്ങി. വിലാപയാത്രയായി പത്തനംതിട്ട കളക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
നിരവധി വൈകാരിക രംഗങ്ങൾക്കാണ് കളക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ദിവ്യ എസ്. അയ്യർ മൃതദേഹത്തിനരികിൽനിന്നു വിതുമ്പിക്കരഞ്ഞു.
നവീൻറെ മരണ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത അനുഭവം ദിവ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. നവീൻ ഇതിനേക്കാൾ മികച്ച യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നായിരുന്നു പത്തനംതിട്ട മുൻ കലക്ടറായിരുന്ന പി.ബി. നൂഹിന്റെ ഫെയ്സ്ബുക് കുറിപ്പ്.