കൊച്ചി (Kochi) : കോതമംഗലത്ത് 17കാരനായ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. (A 17-year-old student in Kothamangalam was brutally beaten by his girlfriend’s father and friends, according to a complaint.) പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ്, പെണ്‍സുഹൃത്തിന്റെ പിതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു.
മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും ചേര്‍ന്നാണ് 17കാരനെ വീട്ടില്‍ നിന്ന് പുറത്തിറക്കിയത്. രാത്രി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കി 17കാരനെ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കാറില്‍ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചാണ് മര്‍ദിച്ചത്. വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരന് പൊലീസിന് മൊഴി നല്കി. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.