Friday, April 4, 2025

തമിഴ്നാട്ടിൽ സാമ്പാറിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ അച്ഛനും മകനും അറസ്റ്റിൽ

Must read

- Advertisement -

ചെന്നൈ (Chennai) : തമിഴ്നാട് ചെന്നൈ (Tamil Nadu Chennai) യിൽ സാമ്പാർ ചോദിച്ചത് നൽകാത്തതിൽ പ്രകോപിതരായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുൺ (Arun, a supervisor at Adayar Ananda Bhavan in Chennai Palavaram) ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശികളായ ശങ്കറും മകൻ അരുൺ കുമാറും (Shankar and his son Arun Kumar are natives of Tamil Nadu) ചേർന്നാണ് അരുണിനെ കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെ കടയിൽ ഭക്ഷണം വാങ്ങിക്കാൻ പോയതായിരുന്നു ശങ്കറും മകൻ അരുൺ കുമാറും. ഭക്ഷണം പാർസൽ വാങ്ങാൻ ഓർഡർ ചെയ്തതിന് ശേഷം അധികം സാമ്പാർ വേണമെന്ന് ശങ്കർ ആവശ്യപ്പെട്ടു. എന്നാൽ അധികം സാമ്പാർ നൽകാനാകില്ലെന്ന് ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. തുടര്‍ന്ന് കടയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ശേഷം ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ അവർ ആദ്യം ആക്രമിച്ചു.

തങ്ങളെ പിടിച്ചുമാറ്റാനെത്തിയ അരുണിനെയും ഇവർ ആക്രമിച്ചു. അപ്പോൾ തന്നെ ബോധരഹിതനായി അരുൺ നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസ് ശങ്കറിനെയും മകൻ അരുൺ കുമാറിനെയും അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

See also  ‘മക്കളുടൻ മുതൽവർ': തമിഴ്നാട് സർക്കാരും ജനസമ്പർക്ക പരിപാടിയുമായെത്തുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article