Thursday, April 3, 2025

പ്രശസ്ത നൃത്താദ്ധ്യാപികയും നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു

Must read

- Advertisement -

കോട്ടയം: ഗുരു ഗോപിനാഥിന്റെ ശിഷ്യ നൃത്ത അധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. കോട്ടയം കുമാരനല്ലൂരിലെ മകൻ്റെ വസതിയിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച നടക്കും.

1952-ൽ ‘ഭാരതീയ നൃത്ത കലാലയം എന്ന നൃത്ത വിദ്യാലയം കോട്ടയത്ത് ആരംഭിച്ചു. ഇവിടെ നിന്നും സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർഥികളാണ് പഠിച്ചിറങ്ങിയത്. കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്കു തിരുവിതാംകൂർ മഹാരാജാവിൽ നിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.

See also  മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article