Saturday, April 5, 2025

എറണാകുളം അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Must read

- Advertisement -

അങ്കമാലി: വീടിന് തീപ്പിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ദാരുണ സംഭവം. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‌വിന്‍ (5) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ തുറക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി കതക് പൊളിച്ച് അകത്ത് എത്തിയപ്പോഴേക്കും എല്ലാവരും കത്തിയമര്‍ന്നിരുന്നു.

മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ് കുര്യന്‍. രണ്ടാം നിലയിലാണ് അപകടമുണ്ടായത്.ബിനിഷിന്റെ അമ്മ താഴത്തെ നിലയിലുണ്ടായിരുന്നു. അപകടത്തിന്റെ കാരണം അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താന്‍ കഴികയുളളൂവെന്ന് പോലീസ് അറിയിച്ചു. ജാതിക്ക ഉണക്കുന്ന ഡ്രൈയറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.

See also  പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവം; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ ശ്രദ്ധിക്കേണ്ടത് |thiruvairanikkulam virtual queue booking 2025
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article