Tuesday, October 21, 2025

ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ; പ്രതി ജയില്‍ ചാടി

Must read

കണ്ണൂർ∙ ലഹരിക്കേസ് പ്രതി ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയത് ജയിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയെന്ന് റിപ്പോർട്ട്. ഈ കാരണം ചൂണ്ടിക്കാട്ടി തവന്നൂർ ജയിൽ സൂപ്രണ്ട് വി. വിജയകുമാർ ജയിൽ ഡി ഐ ജിക്കു റിപ്പോർട് സമർപ്പിച്ചിരിക്കുകയാണ്.

ഹർഷാദിനെ വെൽഫെയര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഹർഷാദിനെ നിരീക്ഷിക്കുന്നതിൽ ജയിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ഗേറ്റ് കീപ്പറുടെ ചുമതല വഹിച്ചയാളെ അടക്കം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

നാലു ദിവസങ്ങൾക്ക് മുൻപാണ് ഹർഷാദ് ജയിൽ ചാടിയത്. ഇയാൾ സംസ്ഥാനം വിട്ടെന്നാണ് സൂചന. ജയിൽ ചാടാനുള്ള എല്ലാ സഹായവും ചെയ്തു നൽകിയത് ലഹരിക്കടത്ത് സംഘമാണെന്നാണ് പൊലീസ് നിഗമനം.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article