- Advertisement -
കേരളാ പോലീസിന് ഹാക്കറുടെ വിവരങ്ങള്‍ നല്‍കി ഫെയ്‌സ്ബുക്ക്. വ്യക്തിവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് നല്‍കുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്. സൈബര്‍ പോലീസ് ആവശ്യപ്പെട്ട ഹാക്കറുടെ വിവരങ്ങളാണ് നല്‍കിയത്. അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രൊഫൈലിന്റെ ഡീറ്റെയില്‍സ് ലഭിച്ചതോടെ പോലീസിന് വേഗത്തില്‍ പ്രതിയിലേക്ക് എത്താന്‍ കഴിയും. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുവാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും അല്ലാത്ത പക്ഷം നടപകടികള്‍ നേരിടേണ്ടി വരുമെന്ന കോടതിയുടെ നിലപാടാണ് നിര്‍ണായകമായത്.