കേരളത്തിൽ വരുന്നൂ കൊടും ചൂടും ജലക്ഷാമവും

Written by Web Desk1

Published on:

ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേണ്ടി വരുന്നത് കേരളത്തിലെ ഒരു ജില്ലക്കാർ

കോട്ടയം : കൊടും ചൂട് കേരളത്തിൽ ജലക്ഷാമം രൂക്ഷമാക്കുന്നതിനൊപ്പം ഗുരുതര ഭവിഷ്യത്തിനും ഇടയാക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ വ്യതിയാന പഠന വിഭാഗം റിപ്പോർട്ട്. ദേശീയ എക്കണോമിക് സർവേയിൽ താപനില വർദ്ധനവിന്റെ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിൽ നാലാംസ്ഥാനമാണ് കേരളത്തിന്. ഇതിൽ മുൻഗണനാ പട്ടികയിലാണ് കോട്ടയം. നൂറ് വർഷത്തിനുള്ളിൽ താപനിലയിൽ 1.67 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കോട്ടയത്തെ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധന. പത്തു വർഷത്തിനുള്ളിൽ ശരാശരി ചൂട് 0.40 ഡിഗ്രി കൂടി. കോട്ടയത്ത് ഇത് ഒരു ശതമാനം വരെയാണ്. ചൂട് കൂടിയതിനൊപ്പം മഴയിൽ കുറവും ഉണ്ടായി. ജൂൺ മുതൽ സെപ്തംബർ വരെ മൺസൂൺ കാലയളവിൽ 2049 മില്ലീമീറ്ററും ഒക്ടേോബർ മുതൽ ഡിസംബർ വരെ തുലാവർഷക്കാലത്ത് 450 മില്ലീമീറ്റർ മഴയുമാണ് ലഭിക്കേണ്ടത്. ഇത് യഥാക്രമം 2000 മില്ലമീറ്ററിലും,​ 400 മില്ലീമീറ്ററിലും താഴെയാണ് ലഭിച്ചത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴയുടെ അളവിൽ ശരാശരി പത്തുശതമാനം കുറവ് ഉണ്ടായി. കാലാവസ്ഥാ വ്യതിയാനം മൂലം 2018 മുതൽ തുടർച്ചയായി തീവ്രമഴയോ കടുത്ത ചൂടോ ഉണ്ടാകുന്നു. ഇത് ഭാവിയിൽ പ്രളയമോ കടുത്ത വരൾച്ചയ്ക്കോ കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. 15 ശതമാനം പ്രദേശവും പ്രളയ സാദ്ധ്യതയുള്ളതായി മാറി. 2001 മുതൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിൽ അറബിക്കടലിൽ 52 ശതമാനവും ബംഗാൾ ഉൾക്കടലിൽ എട്ട് ശതമാനവും വർദ്ധനവ് ഉണ്ടായി. അറബിക്കടലിലെ ന്യൂനമർദ്ദം മേഘസ്ഫോ‌‌ടനമായി പ്രാദേശികമായി ഉണ്ടാകാമെന്നതാണ് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നം.കാട് വെട്ടിനിരത്തലും ഭൂമികൈയേറ്റവും അടക്കമുള്ള പ്രകൃതി ചൂഷണം വഴി അന്തരീക്ഷത്തിൽ കാർബണിന്റെ അളവ് വളരെ കൂടി. കടലിലെയും ഭൂമിയിലെയും താപനില വർദ്ധിച്ചു. ഇത് ഭാവിയിൽ തുടരെ ന്യൂനമർദ്ദത്തിനും അതിവർഷത്തിനും കൊടും ചൂടിനും കാരണമാകും.ജോൺ റോയി (പരിസ്ഥിതി വിദഗ്ദ്ധൻ )

Related News

Related News

Leave a Comment