Tuesday, June 17, 2025

കണ്ണൂരില്‍ സ്‌ഫോടനം; അപകടം ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെ..

Must read

- Advertisement -

കണ്ണൂര്‍ : കണ്ണൂരില്‍ പാട്യത്ത് ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ സ്‌ഫോടനം.. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.

അസം സ്വദേശി ഷഹീദ് അലിക്കും മക്കള്‍ക്കുമാണ് പരിക്കേറ്റത്. ഷഹീദ് അലിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം.

പാട്യം മൂഴിവയലില്‍ ആക്രി കച്ചവടം നടത്തുകയാണ് അസമില്‍ നിന്നുള്ള കുടുംബങ്ങള്‍. ഇരുപതോളം പേരാണ് രണ്ട് മാസമായി ഇവിടെ താമസിക്കുന്നത് ശേഖരിച്ച ആക്രി സാധനങ്ങള്‍ വീടിനോട് ചേര്‍ത്ത് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറി. വലിയ ശബ്ദം കേട്ടാണ് ചുറ്റുമുള്ളവര്‍ ഓടിയെത്തിത്.

ഷഹീദ് അലിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. കതിരൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

See also  വയനാട് ജില്ലാ കളക്ടർ ആദിവാസികൾക്ക് അർഹമായ പരിഗണന നൽകുന്നില്ല :- "എന്നൂര് ".
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article