എയര്‍പോര്‍ട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

Written by Web Desk1

Published on:

ചെന്നൈ (Chennai) : എയര്‍പോര്‍ട്ടിലേക്ക് ഓട്ടമെത്തിയതിന് പിന്നാലെ കാണാതായ ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഒരുവാതില്‍കോട്ട സ്വദേശി രാധാകൃഷ്ണനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം കാറിനുള്ളിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇദ്ദേഹത്തെ കാണാതാകുന്നത്. ഇയാള്‍ ഓസ്‌ട്രേലിയന്‍ സ്വദേശികളെ ചെന്നൈ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാന്‍ എത്തിയതിന് ശേഷമാണ് കാണാതാകുന്നത്. അതിന് ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനില്‍ രാധാകൃഷ്ണന്റെ ഭാര്യ പരാതി നല്കുകയും ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ അവിടെ തന്നെയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് രാധാകൃഷ്ണന്റെ മൃതദേഹം കാറിനകത്തുനിന്ന് കണ്ടെത്തുന്നത്. കാറിനുള്ളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. അമിതമായി മദ്യപിച്ചതാണോ മരണകാരണം എന്ന സംശയത്തിലാണ് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

See also  സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ ; ‘പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികൾ ഭയന്നു’…

Leave a Comment