നാളെ എസ്കവേറ്റർ എത്തിച്ച് പരിശോധന നടത്തും. എസ്കവേറ്റർ ഉപയോഗിച്ച് മണ്ണുമാറ്റും. ഡ്രഡ്ജിങ് നടത്താനുള്ള സാധ്യത പരിശോധിക്കുമെന്നും മഞ്ചേശ്വരം എംഎൽഎ. കരയിൽ വാഹനം ഉണ്ടാകാൻ സാധ്യത കുറവാണ്. വാഹനം കരയിൽ ഉണ്ടാകാൻ അത്ഭുതങ്ങൾ സംഭവിക്കണം. അർജുൻ്റെ ബന്ധുക്കളും രഞ്ജിത് ഇസ്രയേലിയും പറയുന്നത് കരയിൽ പരിശോധന തുടരണം എന്നാണ്.
സാധ്യമായ നിലയിൽ മണ്ണുമാറ്റുന്നുണ്ട്. പുഴയിൽ ഡ്രഡ്ജിങ് നടത്തുന്നത് പരിഗണനയിലാണ്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഡ്രഡ്ജിങ് വിഷമകരമാകും. നാളെ വിദഗ്ധനായ എൻഡിആർഎഫ് റിട്ട. ഉദ്യോഗസ്ഥൻ എത്തും. ദൗത്യത്തിന് ആവശ്യമായതെന്തും എത്തിക്കും.
നദിയിൽ ഉൾപ്പെടെ പരിശോധന ശക്തമാണ്. ഇന്ന് തന്നെ മലയ്ക്ക് സമീപത്തെ പരിശോധന പൂർത്തിയാക്കാമെന്ന് എംഎൽഎ അറിയിച്ചു. പുഴയുടെ സമീപവും സിഗ്നൽ കണ്ടുവെന്നും അവിടെയും പരിശോധന നടത്തുന്നുവെന്നും എം കെ രാഘവൻ എംപിയും വ്യക്തമാക്കി.