പൊതുവഴിയിൽ അല്ല പരിപാടികൾ നടത്തേണ്ടത്; നേതാക്കൾക്കെതിരെ നിയമ നടപടിയുമായി ഹൈക്കോടതി…

Written by Web Desk1

Published on:

കൊച്ചി (Kochi) : വഴിയടച്ച് സമ്മേളനവും സമരവും നടത്തിയ കേസിൽ
രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. (In the case of holding a meeting and strike by blocking the road
High Court criticizes political leaders and people’s representatives.) പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്നും പൊതുജനങ്ങള്‍ക്ക് നടക്കാനുള്ള വഴിയിലല്ല സ്റ്റേജ് കെട്ടേണ്ടതെന്നും കോടതി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിൽ അല്ല.
നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. നേതാക്കൾ കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു. ഇനി ആവർത്തിക്കില്ലെന്നും, സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

നേതാക്കളടക്കമുള്ളവർ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, പൊലീസുദ്യോഗസ്ഥരുടെ മാപ്പപേക്ഷയിൽ കോടതി അതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറിയും, പൊലീസ് ഉദ്യോഗസ്ഥരും അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. നേതാക്കൾ മുന്നാഴ്ചക്കകം വ്യക്തിഗത സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി മാർച്ച് 3 ലേക്ക് മാറ്റിയിരിക്കുകയാണ്.

വഞ്ചിയൂരിലും സെക്രട്ടേറിയറ്റിന് മുന്നിലും കൊച്ചി കോർപ്പറേഷന് മുന്നിലും വഴിയടച്ച് സമ്മേളനവും സമരവും നടത്തിയെന്ന കേസിലാണ് രാഷ്ടീയ നേതാക്കളും ജനപ്രതിനിധികളും ഇന്ന് ഹൈക്കോടതിയിൽ ഹാജരായത്. എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വികെ പ്രശാന്ത്, വി. ജോയി തുടങ്ങിയ നേതാക്കൾ ഡിവിഷന്‍ ബെഞ്ചിനു മുന്നിൽ ഹാജരായി. വഴിയടച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞത് മൗലികാവകാശ ലംഘനവും, കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനവുമാണെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.

See also  കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയ വി.എം സുധീരനും സമിതിയില്‍, ആകെ 36 അംഗങ്ങള്‍

Leave a Comment