Wednesday, April 9, 2025

എൻ്റെ ശ്വാസത്തില്‍ വരെ കൊല്ലമാണ് ; ഈ ശബ്‌ദം പാർലമെൻറിൽ മുഴക്കാൻ തന്നെ വിജയിപ്പിക്കണമെന്ന് മുകേഷ്

Must read

- Advertisement -

കൊല്ലം (Kollam) : എൻ്റെ ശ്വാസത്തില്‍ വരെ കൊല്ലമാണെന്ന് എം. മുകേഷ് എംഎല്‍എ. (M. Mukesh MLA) ഏഴര കൊല്ലമായി മുറുകെപിടിച്ചത് അഴിമതി രഹിതമായ സേവനമാണെന്നും മുകേഷ് (M. Mukesh MLA) ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു .

ഒരു സിനിമാനടനായ ഞാൻ എംഎൽഎയായി വന്നപ്പോൾ ഒരുപാട് പേർക്ക് സംശയമുണ്ടായിരുന്നു ഞാൻ എങ്ങനെയാണ് ഈ മണ്ഡലം കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന്. എന്നാൽ അതിനുള്ള ഉത്തരം കഴിഞ്ഞ ഏഴര കൊല്ലമായി കൊല്ലം മണ്ഡലത്തിൽ മാത്രമായി എന്റെ ആത്മാർത്ഥമായ പരിശ്രമം കൊണ്ട് എനിക്ക് നേടിയെടുക്കാൻ സാധിച്ചത് 1748 കോടിയുടെ വികസനമാണ്.

ഇത് വെറും വാക്കല്ല. പല സന്ദർഭങ്ങളിലും ഞാൻ പലരെയും ക്ഷണിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ വികസനം നേരിട്ട് വന്ന് കാണാൻ. തൊട്ട് കാണിക്കാം വികസനം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ആരും അത് ഏറ്റെടുത്തില്ല. കാരണം തൊട്ട് കാണിക്കും എന്ന് അവർക്ക് അറിയാം.

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എന്നാൽ കഴിയുന്ന സേവനം നടത്തുവാൻ കഴിഞ്ഞു. ജനങ്ങൾക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ വികസനങ്ങൾ കൊണ്ടുവരാനുള്ള അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അച്ഛന്റെ പിന്തുടർച്ച എന്ന രീതിയിൽ ഞാൻ ഉണ്ടാകും.

കൊല്ലത്തിന്റെ ശബ്‌ദം പാർലമെൻറിൽ മുഴങ്ങി കേൾക്കാൻ വിജയിപ്പിക്കണം. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന എന്നെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മുകേഷ് വിഡിയോയിൽ വ്യക്തമാക്കി.

See also  മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബർ 25 വരെ മസ്റ്ററിംഗ് ചെയ്യാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article