Thursday, April 3, 2025

ഒരാൾ കൈ കാണിച്ചാലും ബസ് നിർത്തണം, സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുന്നവർക്ക് കൈ നൽകണം ; മന്ത്രി ഗണേഷ് കുമാർ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആർടിസി ജീവനക്കാർ (KSRTC employees) ക്കായി തുറന്ന കത്ത് പങ്കുവെച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ (Transport Minister KB Ganesh Kumar). ജീവനക്കാർ യാത്രക്കാരോട് പാലിക്കേണ്ട ചില നിർദേശങ്ങൾ അടങ്ങുന്നതാണ് കത്ത്. ഒരു യാത്രക്കാരനാണെങ്കിലും കൈ കാണിച്ചാൽ ബസ് നിർത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പർഫാസ്റ്റ് ബസുകളുൾപ്പടെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണമെന്നും വിശദീകരിച്ചാണ് മന്ത്രിയുടെ കത്ത്. കത്തിന്റെ പൂർണ്ണ പകർപ്പും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

സ്ത്രീകളെയും കുട്ടികളെയും ഇരുട്ടുള്ള പ്രദേശത്ത് ഇറക്കി വിടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ബസ് ഓടിക്കുമ്പോൾ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാൽനടയാത്രക്കാരെയും കരുതലോടെ കാണണം. മുതിർന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാൻ വിഷമത അനുഭവിക്കുന്നത് കണ്ടാൽ അവരെ കൈപിടിച്ച് ബസിൽ കയറാൻ സഹായിക്കണമെന്നും നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് കയറിവരുന്നതെന്ന് കരുതണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ, യാത്രക്കാരോടുൾപ്പടെ മോശമായ സമീപനം ഉണ്ടായാൽ നടപടിയെടുക്കുമെന്നും ഗണേഷ്‌കുമാർ മുന്നറിയിപ്പ് നൽകി. ഒരേ റൂട്ടിലേക്ക് ഒന്നിനു പിറകേ ഒന്നായി വരിവരിയായി ബസുകൾ സർവ്വീസ് നടത്തുന്ന പ്രവണത ഒരു കാരണവശാലും ഉണ്ടാകരുതെന്നും ഇത്തരം പ്രവണത കണ്ടാൽ ജീവനക്കാർ തന്നെ അധികൃതരെ അറിയിക്കണമെന്നുമാണ് ഗണേഷ് കുമാറിന്റെ നിർദേശം.

See also  നിവിൻ പോളിക്കെതിരെ ​ഗുരുതര വകുപ്പുകൾ; ബലാത്സംഗത്തിന് കേസ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article