Wednesday, April 2, 2025

സരിന് വോട്ട് തേടി ഇപി, പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും

Must read

- Advertisement -

പാലക്കാട്: വോട്ടെടുപ്പ് ദിനത്തിലുണ്ടായ ആത്മകഥ വിവാദങ്ങള്‍ സിപിഎമ്മില്‍ അടങ്ങുന്നതിന് മുമ്പെ ഉപതിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പാലക്കാട്ടെത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായി ചേരുന്ന യോഗത്തില്‍ ഇപി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ പി സരിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കും.

ഇപിയുടേതെന്ന് പറഞ്ഞ് ഇറങ്ങിയ ആത്മകഥയില്‍ സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശമുണ്ട്. ഈയവസരത്തില്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനായിരിക്കും ഇപിയുടെ ശ്രമം. പരാമര്‍ശം പാലക്കാട്ടെ പ്രവര്‍ത്തകരില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇപിയെ തന്നെ പാലക്കാട്ടെ എത്തിക്കുന്നത്.അതേസമയം, ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥയുടെ ഉളളടക്കം തന്റേതല്ലെന്ന് ഇപി പരസ്യമായി പ്രതികരിച്ചിരുന്നു. വിവാദത്തില്‍ ഡിസി ബുക്‌സിന് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

See also  ജോലിക്കിടെ മദ്യപിച്ചാൽ പണി പാളും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി KSRTC
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article