- Advertisement -
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പി മടക്കി, വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശം, മൊഴികളില്‍ അവ്യക്തത
തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തില്‍ വിവാദമായ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡി.ജി.പി. ഇ.പിയുടെ മൊഴിയിലും രവി ഡി.സിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി റിപ്പോര്‍ട്ട് മടക്കിയത്. ആത്മകഥ ചോര്‍ന്നത് ഡി.സിയില്‍ നിന്നാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ എന്തിന് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതതയില്ല. വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.