Wednesday, April 2, 2025

വിവാദങ്ങൾക്കിടെ തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ പൊലീസ് അന്വേഷണം പൂർ ത്തിയായി, എഡിജിപി അജിത് കുമാർ റിപ്പോർട് സമർപ്പിക്കും

Must read

- Advertisement -

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം എഡിജിപി എം ആര്‍ അജിത് കുമാര്‍ പൂര്‍ത്തിയാക്കിയതായി സൂചന. മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി. ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ എഡിജിപി അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കും. ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണര്‍ കയര്‍ക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം.

See also  തൃശൂർ പൂരം കലങ്ങിയതല്ല കലക്കിയത് തന്നെ; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article