ഫിറ്റ്നസ് ഇല്ലാത്ത ബസ് പിടികൂടി, 58000 രൂപ പിഴ ഈടാക്കി
കോട്ടയ്ക്കൽ: മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് (Department of Motor Vehicles Enforcement) വിഭാഗം മലപ്പുറം, പൂക്കോട്ടൂർ, വള്ളുവമ്പ്രം, മഞ്ചേരി, മോങ്ങം എന്നിവിടങ്ങളിലെ സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഫിറ്റ്നെസ് ഇല്ലാതെ കുട്ടികളുമായി സർവീസ് നടത്തിയ ബസ് അടക്കം നിരവധി സ്കൂൾ ബസുകൾ (School Bus ) കൾക്കെതിരേ നടപടി.
പൂക്കോട്ടൂർ വച്ച് നടത്തിയ പരിശോധനയിലാണ് ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയ സ്കൂൾ ബസ് പിടിച്ചെടുത്തത്. കുട്ടികളെ പിന്നീട് മറ്റൊരു ബസിലാണ് വീട്ടിലെത്തിച്ചത്. എമർജൻസി വിൻഡോ (Emergency window ) ഫസ്റ്റ് എയ്ഡ് ബോക്സ് (First Aid Box ) പോലുള്ള ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി ബസുകൾക്കെതിരേയും നടപടിയെടുത്തു.
നൂറോളം ബസുകളിൽ നടത്തിയ പരിശോധനയിൽ 33 ബസുകൾക്കെതിരേ നടപടിയെടുത്തു. 58,000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. പി.എ. നസീർ പറഞ്ഞു.