Saturday, April 5, 2025

പൂരത്തിനിടെ ആന ഇടഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്

Must read

- Advertisement -

കുന്നംകുളം: അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി വേണുഗോപാല്‍, ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്‌നിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പാര്‍ക്കാടി അമ്പലത്തിന് സമീപത്ത് വെച്ചാണ് ആന ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പൂരം കാണാനെത്തിയവര്‍ ചിതറിയോടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ആന ശാന്തനായി.

അതേസമയം, തിരക്കില്‍ പെട്ട് പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകന്‍ വിഷ്ണു, കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

See also  കന്യാകുമാരി കണ്ണാടിപ്പാലം ഇന്ന് തുറക്കും; വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് ഇനി നടന്നുനീങ്ങാം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article