ബജറ്റ് : വൈദ്യുതി തീരുവ യൂണിറ്റിന് 15 പൈസ കൂടും

Written by Web Desk1

Published on:

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്റെ നാലാം ബജറ്റവതരണം തുടങ്ങിയത്. കേന്ദ്ര സമീപനത്തില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല; കേരളം തകരില്ലെന്നും തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം മുന്നേറുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റവതരണത്തിന് ഇറങ്ങും മുമ്പ് വ്യക്തമാക്കിയിരുന്നു. വൈദ്യുതി തീരുവ യൂണിറ്റിന് 15 പൈസ കൂടും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിനും ഭാവിക്കും നല്ലഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാകുന്ന ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങളില്‍ നിന്ന് കടന്ന് കൂടുതല്‍ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കപ്പെടുന്ന ബജറ്റാകും. പൊതുവെ സന്തോഷത്തിലാണ്. സമ്മര്‍ദം എപ്പോഴും ബജറ്റ് തയ്യാറാക്കുമ്പോള്‍ ഉണ്ടാകും. എല്ലാംകൂടി കൂട്ടിയോജിപ്പിക്കേണ്ടതല്ലേ, ജനങ്ങള്‍ അംഗീകരിക്കുന്ന ബജറ്റാകും’ മന്ത്രി പറഞ്ഞു.

‘പ്രയാസങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങളാണ്. സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായിട്ട് ഉണ്ടായതല്ല, കേന്ദ്രത്തിന്റെ നിലപാട് കാരണം വന്നതാണ്. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒടുവില്‍ എ.ഐ.സി.സി പ്രസിഡന്റ് തന്നെ ഇവിടെ വന്നു പറഞ്ഞിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ആശങ്കയുണ്ടാക്കാത്ത ബജറ്റാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

See also  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഇത് ചരിത്ര നിമിഷം, ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്’; നടി രേവതി…

Related News

Related News

Leave a Comment