തെരഞ്ഞെടുപ്പ് : ജനാധിപത്യത്തിന്റെ ഉത്സവം

Written by Taniniram

Published on:

കെ ആര്‍. അജിത

രാജ്യത്ത് സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം. ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ട് ചെയ്യുന്ന ജനത. ഓരോ തെരഞ്ഞെടുപ്പും ഒരു ഉത്സവം പോലെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്. പാര്‍ട്ടി വ്യത്യാസം ഇല്ലാതെ ഒത്തൊരുമയോടെ നാടിനെ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കാനും.. മാല ബള്‍ബുകള്‍ ഇട്ട് മോടി കൂട്ടാനും ഒരേപോലെ കയ്യും മെയ്യും മറന്ന് അണികള്‍ മത്സരിക്കുന്ന കാഴ്ചയാണ് ഗ്രാമങ്ങളില്‍ കാണുന്നത്. രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ ഓഫീസര്‍മാര്‍ക്ക് വേണ്ട സൗകര്യങ്ങളും മറ്റും ചെയ്തു കൊടുക്കാനും ഓരോ പാര്‍ട്ടി പ്രതിനിധികളും അണികളും മത്സരിക്കുകയാണ്. ഗ്രാമങ്ങളില്‍ ഓരോ ബൂത്ത് കെട്ടി ഉണ്ടാക്കി അതില്‍ ഇപ്പോഴേ ഇരിപ്പിടം ഒരുക്കി നാളേക്ക് ആയി കാത്തിരിക്കുകയാണ് ഓരോ മുന്നണി പാര്‍ട്ടിയുടെയും ബൂത്ത് ഏജന്റുമാര്‍. ഓരോ കുടുംബത്തെയും സ്‌നേഹത്തോടെ കാണാനും സംവദി ക്കാനും ഇതിനിടയിലും അവര്‍ സമയം കണ്ടെത്തുന്നു. വഴിയിലൂടെ പോകുന്നവരോട് കുശലം ചോദിച്ചു ‘നമ്മുടെ ചിഹ്നം മറക്കല്ലേ ‘ എന്നൊക്കെയുള്ള സ്‌നേഹാ ന്വേഷണങ്ങളില്‍ വോട്ട് തങ്ങള്‍ക്ക് എന്ന ആശ്വാസം ഓരോ അണികളുടെ മുഖത്തുനിന്നും കണ്ടെടുക്കാന്‍ ആവും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ വരുന്ന ഈ ആഘോഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആഭിമുഖ്യം ഇല്ലാത്തവരും ഈ ഉത്സവ തിമിര്‍പ്പിന്റെ ആരവം ഉള്‍ക്കൊണ്ട് കഴിഞ്ഞു. നാളെ വിധിയെഴുത്തിന്റെ പുലരി യിലേക്കുള്ള കാത്തിരിപ്പാണ് ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ആവേശം.

ജാതി മതിവത്യാസങ്ങള്‍ ഇല്ലാതെ സ്വന്തമായ നിലപാടുകളും കര്‍മ്മ നിരതരുമായിട്ടുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത് ഓരോ പൗരന്മാരുടെയും ഉത്തരവാദിത്വവും കടമയുമാണ്. നാടിന്റെ സമഗ്രമായ വളര്‍ച്ചയും ഉയര്‍ച്ചയും സമൂഹത്തിന്റെ ഉന്നമനവും ലക്ഷ്യമാക്കിയാവണം ഓരോ പൗരനും പൗരയും വോട്ട് ചെയ്യേണ്ടത്. അത്രയും മൂല്യവത്വവും മൂര്‍ച്ചയും ഏറിയ ഒന്നാണ് വോട്ടവകാശം. ജയിലില്‍ കിടക്കുന്ന കുറ്റവാളികള്‍ പോലും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നു. നമ്മള്‍ വോട്ട് ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ സമഗ്രമായി വിലയിരുത്തി വേണം നമ്മുടെ വോട്ടവകാശം വിനിയോഗിക്കുവാന്‍. നമുക്ക് ഓരോരുത്തര്‍ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടാകും. എന്നിരിക്കെ വ്യക്തികളുടെ കഴിവും അറിവും ആര്‍ജ്ജവവും പ്രധാനമാണ്. അഞ്ചുവര്‍ഷം നമ്മളെ നയിക്കേണ്ടത് അവരാണെന്ന ബോധ്യം ഉള്ളില്‍ വച്ച് വേണം നമ്മള്‍ വോട്ട് രേഖപ്പെടുത്തുവാന്‍.

See also  ആർഡിഎക്‌സ് സംവിധായകനെതിരെ നിർമ്മാതാക്കൾ കോടതിയിൽ;കാശ് വാങ്ങിയ ശേഷം സിനിമയിൽ നിന്ന് പിൻവാങ്ങി; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം.

Related News

Related News

Leave a Comment