കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ അനധികൃത സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

Written by Taniniram

Published on:

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന്റെ (K.Babu) 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement directorate) കണ്ടുകെട്ടി. 2007 മുതല്‍ 2016 വരെ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്നതായിരുന്നു കേസ്. കേസില്‍ ഇ.ഡി കെ ബാബുവിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു നടപടി. കളളപ്പണ നിരോധന നിയമപ്രകാരമാണ് ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 150 കോടിയുടെ കളളപ്പണമുണ്ടെന്ന പരാതിയില്‍ 25 ലക്ഷം മാത്രമെ ഉള്ളൂവെന്നാണ ഇഡി കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്നു.

Related News

Related News

Leave a Comment