- Advertisement -
റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത്.
റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിനുള്ള കേസിലാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഫെമ ലംഘനം ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് നടപടി.