Saturday, April 5, 2025

പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണം

Must read

- Advertisement -

ന്യൂഡൽഹി (New Delhi) : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ പേയ്‌മെന്റാ (Digital Payment) യ പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡി (Paytm Payment Bank Ltd) നെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) അന്വേഷണം ആരംഭിച്ചതായി വിവരം. വിദേശ വിനിമയ നിയമ (Foreign Exchange Act) ങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്.

എന്നാൽ വാർത്ത നിഷേധിച്ചു പേയ്ടിഎം അധികൃതർ രംഗത്തെത്തി. റിസർവ് ബാങ്ക് നടപടി (Reserve Bank action) കളെ തുടർന്നു സംശയനിഴലിലായ പേയ്ടിഎമ്മിന് എതിരെയുള്ള പുതിയ നടപടി അധികൃതർക്ക് തലവേദനയാകും. ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎമ്മിനു എതിരായി സ്വീകരിച്ച നടപടികൾ തിരുത്തില്ലെന്നു ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് (Reserve Bank Governor Shaktikanta Das) ഇന്നലെ രംഗത്തെത്തിയിരുന്നു.

പേയ്ടിമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു നടപടി സ്വീകരിച്ചതെന്നു റിസർവ് ബാങ്ക്വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി അന്വേഷണം എന്നതാണ് ശ്രദ്ധേയം. ഫെബ്രുവരി 29നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്,കറന്റ് അക്കൗണ്ടുകൾ (Savings and Current Accounts), വോലറ്റുകൾ (wallets,) ഫാസ്ടാഗ് (Fastag), നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (National Common Mobility Card) എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്നു ജനുവരി 31നാണു ആർബിഐ ( (Reserve Bank) ) വ്യക്തമാക്കിയത്. അതേസമയം,29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിന്‍വലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്കു ഉപയോഗിക്കുന്നതിനോ തടസമില്ലെന്നു അറിയിച്ചിരുന്നു. എന്നാൽ ബാലൻ‌സ് തുക തീർന്നാൽ ഈ സേവനം ഉപയോഗിക്കാനാവില്ലെന്നാണ് ഉത്തരവ്.

See also  മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article