കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ ശക്തമായ തുടര്‍ നടപടികളിലേക്ക് കടന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ സമന്‍സ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കരുവന്നൂര്‍ കേസില്‍ മൂന്നു തവണ എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകള്‍ ബാങ്കില്‍ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കള്‍ ഇടപെടല്‍ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. എങ്ങനെയാണ് അക്കൗണ്ടുകള്‍ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകള്‍ വഴി ഏതെങ്കിലും തരത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെയും ഇഡി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ്
Written by Taniniram
Published on: