തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തെെര് പതിവായി കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് .തൈരിൽ ധാരാളം സജീവമായ ബാക്ടീരിയകളുണ്ട്. ഇത് രോഗമുണ്ടാക്കുന്ന അണുക്കൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.
ആരോഗ്യകരമായ യോനിക്ക് തെെര് പ്രധാനമാണ്. ഇത് യോനിയിലെ പിഎച്ച് ബാലൻസ് ചെയ്യാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. യോനിയിലെ യീസ്റ്റ് ബാലൻസ് പുനഃസ്ഥാപിക്കുന്ന ലാക്ടോബാസിലസ് ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഒരാളുടെ ശരീരത്തിലെ അണുബാധകളുടെ വളർച്ച നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ യീസ്റ്റിനെ കൊല്ലാൻ സഹായിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു.
തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും കുറയ്ക്കാന്‍ സഹായിക്കും
തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കാന്‍ സഹായിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് തടയാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ്.തൈരില്‍ കലോറി കുറവും പ്രോട്ടീന്‍ കൂടുതലുമാണ്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും ഭക്ഷണം കുറയ്ക്കാനും സഹായിക്കുന്നു.തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ഗുണം ചെയ്യും
തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.