കാസര്‍കോട് ഭൂചലനം; വീടുകളിലെ കട്ടില്‍ ഉള്‍പ്പെടെ കുലുങ്ങി, അസാധാരണ ശബ്‌ദവും…

Written by Web Desk1

Published on:

കാസർകോട് (Kasarkodu) :കാസർകോട് ജില്ലയുടെ മലയോര മേഖലകളിൽ നേരിയ ഭൂചലനം. വെള്ളരിക്കുണ്ട് താലൂക്കിലാണ് ഇന്ന് പുലർച്ചെ 1.35 ഓടെ ഭൂചലനവും ഒപ്പം അസാധാരണ ശബ്‌ദവും ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. (Slight earthquake in hilly areas of Kasaragod district. Locals say that there was an earthquake along with an unusual sound in Vellarikund taluk today at around 1.35 am.) വെള്ളരിക്കുണ്ട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളായ ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇവിടങ്ങളിൽ നാലഞ്ച് സെക്കന്‍ഡ് അസാധാരണ ശബ്‌ദവും കേട്ടതായി നാട്ടുകാർ അറിയിച്ചു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായതായി പറയപ്പെടുന്നു.

ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. ഫോൺ ഉൾപ്പെടെ താഴെ വീണു. മറ്റ് നാശനഷ്‌ടങ്ങളൊന്നും അറിവായിട്ടില്ല. കരിന്തളം ഭാഗത്തും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. നാശനഷ്‌ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അധികൃതർ പരിശോധന ആരംഭിച്ചു.

See also  'രാമായണ' പോസ്റ്റ്: തൃശൂർ എംഎൽഎ ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ്

Leave a Comment