Saturday, October 18, 2025

ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി

Must read

പത്തനംതിട്ട (Pathanamthitta) : വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദിനെ തെരഞ്ഞെടുത്തു. (ED Prasad was elected as the chief priest of Sabarimala for the coming year in Chalakudy, Kodakara, Vasupuram, Mattathurkunnu, Erannur, Manayil.) മാളികപ്പുറം മേൽശാന്തിയെയും ഉടൻ തെരഞ്ഞെടുക്കും. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി.

അതേസമയം ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. തുലാമാസ പൂജകൾക്കായി തുറന്ന സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വെർച്വൽ ക്യൂ വഴി മാത്രം ഇന്ന് അര ലക്ഷം തീർത്ഥാടകർ ശബരിമലയിലെത്തും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article