വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

Written by Web Desk2

Published on:

വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ (DYFI) നേതാവ് പൊലീസില്‍ കീഴടങ്ങി. സിപിഎം (CPM) ഏരിയ കമ്മിറ്റി അംഗം കൂടിയായ ജയ്‌സണ്‍ ജോസഫാണ് കീഴടങ്ങിയത്. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജയ്‌സണ്‍ കീഴടങ്ങിയത്.

പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിക്കായിരുന്നു ഡിസംബര്‍ 20ന് മര്‍ദ്ദനമേറ്റത്. എന്നാല്‍ മര്‍ദ്ദനമേറ്റയാളുടെ പരാതിയില്‍ കേസെടുക്കാന്‍ മടിച്ച പൊലീസ് പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുക്കയായിരുന്നു. ജനുവരി 9 ന് ജെയ്‌സണിന്റെ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. എന്നിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

See also  ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യവുമായി സിപിഎം പ്രകടനം

Leave a Comment