രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയെന്ന് എൻഎസ്എസ്. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് അതിനെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നും എൻഎസ്എസ് വാർത്താ കുറിപ്പിൽ പറയുന്നു.
ചടങ്ങിൽ പങ്കെടുക്കുന്നതിൽ ജാതിയോ മതമോ നോക്കേണ്ടതില്ല. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും
.രാഷ്ട്രീയ ലക്ഷ്യം വെച്ചോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയോ അല്ല ഈ നിലപാട് സ്വീകരിക്കുന്നതെന്നും ഈശ്വര വിശ്വാസത്തിന്റെ പേരിൽ രാമക്ഷേത്രത്തിന്റെ നിർമാണഘട്ടം മുതൽ എൻഎസ്എസ് ഇതിനോട് സഹകരിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.