Friday, April 4, 2025

തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ന​ഗരസഭയിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. (Drinking water will be disrupted in 56 wards of the Thiruvananthapuram Municipal Corporation today and tomorrow.) കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.

ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ നിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്.

ജലക്ഷാമം നേരിടുന്നവർക്ക് കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം. സുജന സുലഭത്തില്‍ വിളിച്ച് ടാങ്കര്‍ ബുക്ക് ചെയ്യാനും സംവിധാനം ഉണ്ടായിരിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.

See also  സ്ഥാനാര്‍ത്ഥികള്‍ റെഡി ; സംസ്ഥാനത്താകെ 194 സ്ഥാനാര്‍ഥികള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article