തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ 59 കാരിയുടെ കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. (A doctor at the Thiruvananthapuram Government Eye Hospital has been suspended for allegedly treating a 59-year-old woman’s eye.) ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ് ഡോക്ടര്‍ കുത്തിവയ്പ് നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ എസ്എസ് സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് തിരുവന്തപുരം കണ്ണാശുപത്രിയില്‍ 59 കാരിയായ ബിമാപള്ളി സ്വദേശിനി ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ചികിത്സയ്ക്കിടെ കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇടതുകണ്ണിന് കുത്തിവയ്പിന് നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ ഡോക്ടര്‍ ഇടതുകണ്ണിന് പകരം വലതുകണ്ണിനാണ് കുത്തിവയ്പ് നടത്തിയത്. കണ്ണുമാറിയാണ് ചികിത്സിച്ചതെന്ന അറിഞ്ഞതോടെ സ്ത്രീയുടെ മകന്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്നാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി. കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് കണ്ണിന് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആശുപത്രിയില്‍ തന്നെയാണ് ചികിത്സ തുടരുന്നത്. തുടര്‍ ചികിത്സ വേറെ എവിടെയെങ്കിലും വേണോ എന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും മകന്‍ പറഞ്ഞു.