Thursday, June 26, 2025

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കൃഷ്ണകുമാറിനും മകൾ ദിയക്കും മുൻകൂർ ജാമ്യം

Must read

- Advertisement -

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്നു ജീവനക്കാരികള്‍ക്ക് തിരിച്ചടി. മൂവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി . തട്ടിപ്പ് കേസിലെ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.

ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസില്‍ തെളിവുകളില്ലെന്ന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. പരാതിക്കാരികളായ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ശേഖരിച്ച തെളിവുകളില്‍ നിന്നും പരാതി സ്ഥിരികരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. മൂന്നു പ്രതികളും അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ കസ്റ്റഡയില്‍ ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

See also  വാങ്ങിയ കമ്മലും മാലയും കൊളളില്ല; സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി ദിയാകൃഷ്ണ-സംഗീത തർക്കം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article