...
Wednesday, November 12, 2025

വാർഡ് വിഭജനം : UDF നിവേദനം നൽകി

Must read

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് വിഭജനം ഭരണകൂടം ഏകപക്ഷീയമായി രാഷ്ട്രീയ ലാക്കോടെ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് UDF നഗരസഭ പാർലമെന്ററി പാർട്ടി ആരോപിച്ചു. ഇടതുപക്ഷ യൂണിയനിൽപെട്ട ഉദ്യോഗസ്ഥന്മാരെ ചട്ടുകമാക്കി പ്രതിപക്ഷ കൗൺസിലർമാർ സ്ഥിരമായി ജയിക്കുന്ന വാർഡുകളെ ഇല്ലായ്മ ചെയ്യുകയും മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി ഇടതുപക്ഷത്തിന് അനുകൂലമായ രീതിയിൽ പുതിയ വാർഡുകൾ സൃഷ്ടിക്കുകയും ചെയ്യുന്നത് അപലപനീയമാണ്.

നഗരസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളോടോ, നഗരത്തിലെ റസിഡന്റ്‌സ് അസോസിയേഷൻ കൂട്ടായ്മ ഭാരവാഹികളോടോ, നഗര ചരിത്രമറിയാവുന്ന പ്രമുഖരോടോ ആശയവിനിമയം നടത്താനോ, ചർച്ച ചെയ്യാനോ തയ്യാറാകാതെ സിപിഎം ഉന്നത നേതാക്കളുടെ തീരുമാനം നടപ്പിലാക്കുകയാണ് വാർഡ് വിഭജന സമിതി ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഒക്ടോബർ 25 ന് കളക്ടറേറ്റിൽ സമർപ്പിക്കേണ്ട കരട് രൂപം 28 നാണ് സമർപ്പിച്ചത്.

കോർപ്പറേഷൻ റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെയും പല വാർഡുകളിലും കറങ്ങി തൊന്നുംപോലെ വാർഡ് അതിർത്തി തയ്യാറാക്കുകയാണ്. എന്തുചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഇത് വച്ചു പൊറുപ്പിക്കാൻ കഴിയില്ല. ഇല്ലാതാക്കിവച്ചിരിക്കുന്ന എട്ട് വാർഡുകളിൽ നാലും UDF വാർഡുകളാണ്. മുല്ലൂർ, പെരുന്താന്നി, ശംഖുമുഖം, ബീമാപ്പള്ളി എന്നീ വാർഡുകളെ കൊല ചെയ്തിരിക്കുകയാണ്.

തട്ടിക്കൂട്ടി തയ്യാറാക്കിയ വീടുകളുടെ എണ്ണത്തിന്റെ ലിസ്റ്റിന്റെ മറവിലാണ് നഗരത്തിലെ 100 വാർഡുകളെയും വെട്ടിമുറിച്ച് കൊല്ലാകൊല ചെയ്തിരിക്കുന്നത്. വാർഡുകളിലെ ജനസംഖ്യയും, നിലവിലെ വോട്ടർമാരുടെ എണ്ണവുമൊന്നും പരിശോധിക്കാതെയുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല.

ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് UDF പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ജില്ലാ കളക്ടർക്കും, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും നിവേദനം നൽകി. ജോൺസൺ ജോസഫ്, ആക്കുളം സുരേഷ്, സി. ഓമന, മേരി പുഷ്പം, സെറാഫിൻ ഫ്രെഡി, മിലാനി പെരേര എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.