ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു;ഹിറ്റുകളുടെ ഹാസ്യസാമ്രാട്ടിന് വിട

Written by Taniniram

Published on:

കൊച്ചി: നിരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലര്‍ച്ചയോടെ കൊച്ചിയിലെ വീട്ടില്‍ എത്തിക്കും. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനില്‍ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു.

കല്യാണരാമന്‍, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വണ്‍ മാന്‍ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളന്‍, സ്രാങ്ക് തുടങ്ങി മലയാളികള്‍ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

See also  സംവിധായകന്‍ ഷാഫിയുടെ നില അതീവ ഗുരുതരം…

Related News

Related News

Leave a Comment