- Advertisement -
ന്യൂഡല്‍ഹി (Newdelhi) : തിരുവനന്തപുരം ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറി (Thiruvananthapuram BJP candidate Rajeev Chandrasekhar) ന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Central Election Commission). ഇതു സംബന്ധിച്ച് പ്രത്യക്ഷ നികുതി ബോര്‍ഡിനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
രാജീവ് ചന്ദ്രശേഖര്‍ വസ്തുതകള്‍ മറച്ചുവച്ചാണ് സത്യവാങ്മൂലം നല്‍കിയതെന്നുള്ള സുപ്രീംകോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ആവണി ബന്‍സലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2021 – 22 ല്‍ 680 രൂപയും 2022 – 23 ല്‍ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി സ്ഥാനാര്‍ത്ഥി കാണിച്ചിരിക്കുന്നത്. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമാണ് പരാതി.