ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. സന്നിധാനത്ത് വിഐപി പരിഗണന നൽ കിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; സംഭവത്തിൽ റിപ്പോർട്ട് തേടി

Written by Taniniram

Published on:

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് ദര്‍ശനം നടത്തി. താരത്തിന് സന്നിധാനത്ത് വിഐപി പരിഗണന നല്‍കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. ദര്‍ശനം നടത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്നലെയാണ് രാത്രിയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം കേട്ട് തൊഴുത് നടയടച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇരുമുടിക്കെട്ടുമായി ഒറ്റയ്ക്ക് മല കയറിയ ദിലീപ് മേല്‍ശാന്തിയേയും സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷവും നടന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

See also  ആറന്‍മുള വള്ളസദ്യക്ക് ഇന്ന് തുടക്കം…

Related News

Related News

Leave a Comment