Friday, April 4, 2025

അയോധ്യ രാമക്ഷേത്രത്തിനു നടൻ പ്രഭാസ് 50 കോടി സംഭാവന നൽകിയോ?

Must read

- Advertisement -

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ എന്ന ചിത്രമാണ് പ്രഭാസിന്റേ (Actor Prabhas) തായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. നിരവധി ഭാഷകളിൽ നിർമ്മിച്ച ചിത്രം ഡിസംബർ 22ന് പുറത്തിറങ്ങി. ചിത്രത്തിന്റെ വിജയം നടൻ പ്രഭാസ് അണിയറ പ്രവർത്തകർക്കൊപ്പം ആഘോഷിച്ചിരുന്നു. ഇത് വലിയ വാർത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് പ്രഭാസ് അയോധ്യ രാമക്ഷേത്ര (Rama temple) ത്തിന് 50 കോടി രൂപ സംഭാവന നൽകിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതോടൊപ്പം അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ആന്ധ്രപ്രദേശ് എംഎൽഎ ചിർല ജഗ്ഗിറെഡ്ഡി, രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം അന്നദാനച്ചെലവ് പ്രഭാസ് ഏറ്റെടുക്കുമെന്ന് അവകാശപ്പെട്ടിരുന്നു.

എന്നാൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രഭാസിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ എല്ലാം വ്യാജമാണെന്ന് താരവുമായി ബന്ധപ്പെട്ടവർ പറയുന്നത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രഭാസിന് ക്ഷണം ലഭിച്ചു എന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ മറുപടി പറയുന്നത്. രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, ധനുഷ് തുടങ്ങി നിരവധി തെന്നിന്ത്യൻ താരങ്ങളെ അയോദ്ധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്തേക്കും.

See also  അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article