ആഭ്യന്തര വകുപ്പിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡിജിപി ഷേഖ് ദര്‍വേശിന്റെ ഭൂമിയിടപാട് കേസില്‍ ഉന്നത ഇടപെടല്‍. കേസ് എത്രയും പെട്ടെന്ന് ഒതുക്കിത്തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഒരു വര്‍ഷം കൂടി നീട്ടി കിട്ടിയ പദവിക്ക് തിരിച്ചടിയാകുമെന്നും അറിയിച്ചു. തുടര്‍ന്ന് പ്രവാസിയില്‍ നിന്നു അഡ്വാന്‍സായി വാങ്ങിയ മുഴുവന്‍ പണവും നല്‍കി പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് ഭൂമി വില്‍പന കേസ് ഒത്തുതീര്‍പ്പാക്കി. ഡി.ഡിയായി മുഴുവന്‍ തുകയും മടക്കി നല്‍കിയെന്നു തിരുവനന്തപുരം സബ്‌കോടതിയെ പരാതിക്കാരന്‍ അറിയിച്ചു. ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍പനയ്ക്കായി വാങ്ങിയ പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്നു പേരൂര്‍ക്കട വില്ലേജിലെ 10.8 സെന്റ് കോടതി ജപ്തി ചെയ്തിരുന്നു.
ഭൂമി വില്‍പന കേസ് ഒതുക്കിത്തീര്‍ത്ത് ഡി.ജി.പി ഷേഖ് ദര്‍വേശ്;പണം മുഴുവന്‍ തിരികെ നല്‍കി
Written by Taniniram
Published on: