പോലീസിനെ നേര്‍വഴി നടത്താന്‍ ഡിജിപി :പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സഭ്യമായ വാക്കുകള്‍ ഉപയോഗിക്കണം ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം.

Written by Taniniram

Published on:

കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഹൈക്കോടതി പോലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഡിജിപി ഉത്തരവിറക്കിയത്.പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മാന്യമായി സംസാരിക്കാനും പെരുമാറാനും ഭരണഘടനാപരമായും നിയമപരമായും ബാധ്യസ്ഥരാണെന്ന് ഉത്തരവില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ കൃത്യ നിര്‍വഹണ വേളയില്‍ പൊതുജനങ്ങളോട് സംസാരിക്കുമ്പോള്‍ സഭ്യമായ വാക്കുകള്‍ മാത്രം ഉപയോഗിക്കണം

എല്ലാ ജില്ലാ പോലീസ് മേധാവികളും യൂണിറ്റ് മേധാവിമാരും കീഴ് ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയത്തെ കുറിച്ച് സമഗ്രമായ അവബോധം ഉണ്ടാക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണം. പൊതുജനങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി പുറത്തിറിക്കിയ ഉത്തരവില്‍ പറയുന്നു.

Related News

Related News

Leave a Comment