“ചെകുത്താൻ കാറ്റ് ” പൂജപ്പുരയിൽ……..

Written by Web Desk1

Updated on:

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ (Dust Devil) എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് (Short storm) രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും പൊടി ചുഴലിക്കാറ്റിന്‍റെ രൂപത്തിലാണ് ഉയർന്നു പൊങ്ങിയത്. ചൂടുകൂടിയതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.

ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി.കണ്ടുനിന്നവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണിപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ചൂടുപിടിച്ച കാലാവസ്ഥയിൽ പൊടിപടലങ്ങൾ കാറ്റിനൊപ്പം പറക്കുന്നതാണ് ഡസ്റ്റ് ഡെവിൾ ((Dust Devil)) എന്ന പ്രതിഭാസം. ഇത് പൊടിക്കാറ്റിനോടും ചുഴലിക്കാറ്റിനോടും സാമ്യമുള്ളതാണ്. പൊടി കൂടുതലുള്ള മൈതാനം പോലുള്ള ഇടങ്ങളിൽ ഇത് വ്യക്തമായി കാണാനാകും. മറ്റിടങ്ങളിലും ഇങ്ങനെ സംഭവിക്കും.ഇതിന് 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ ഉയരം ഉണ്ടാവാം. ഇത്തരം ചെറു ചുഴലികൾ അപകടകാരികളല്ലെങ്കിലും ഇതിനിടയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.

See also  സുഗന്ധഗിരി മരം മുറി കേസ്; ഡിഎഫ്ഒ എ ഷജ്ന ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

Related News

Related News

Leave a Comment