- Advertisement -
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യവും ആര്‍.എസ്.എസിന്റെ പിന്തുണയും ലഭിച്ചതോടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (54) ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം ശക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍ അധ്യക്ഷനാകുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മികച്ച സംഘാടകനെന്ന സല്‍പേര്, വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ്, പ്രായക്കുറവ് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഫഡ്‌നാവിസിന് അനുകൂലമായുണ്ട്. നാഗ്പുരില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായാംഗമായ അദ്ദേഹം ആര്‍എസ്എസ് പ്രവര്‍ത്തകനും നിയമസഭാ കൗണ്‍സില്‍ മുന്‍ അംഗവുമായ ഫഡ്‌നാവിസിന്റെ മകനാണ്.