തനിനിറം വാര്‍ത്തയില്‍ സര്‍ക്കാര്‍ നടപടി ; ദേവരാജന്‍ മാസ്റ്ററുടെ പ്രതിമ മറച്ച ഭൂഗര്‍ഭ കേബിളുകള്‍ മാറ്റി

Written by Taniniram

Updated on:

തിരുവനന്തപുരം : വെളളയമ്പലം മാനവീയം റോഡിലെ ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിരിക്കുന്ന പ്രതിമ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ ഭൂഗര്‍ഭ കേബിളുകളുടെ വന്‍ശേഖരം കൊണ്ട് അടുക്കിയിട്ടിരുന്നത് തനിനിറം ദിനപത്രം ചിത്രം സഹിതം വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്ന് രാവിലെ വാഹനവുമായെത്തിയ ജോലിക്കാര്‍ കേബിളുകള്‍ പൂര്‍ണ്ണമായും മറ്റൊരു സ്ഥലത്തേക്ക് മാറ്റി.


തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ മഹാന്മാരുടെ പ്രതിമകള്‍ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചുട്ടുണ്ടെങ്കിലും യഥാവിധി പരിപാലിക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ണ്ണ പരാജയമാണ്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതികള്‍ പലതും രാത്രി ആയാല്‍ ഇരുട്ടില്‍ തന്നെ. പ്രതിമകളുളള സ്ഥലത്തെ ചുറ്റുപാടുകള്‍ കാടും വളളിപ്പടര്‍പ്പും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.അവ യഥാവിധി വൃത്തിയായി പരിപാലിക്കുന്നതിനോ, രാത്രിയില്‍ വിളക്കുകള്‍ സ്ഥാപിച്ച് പ്രതിമയുടെ പരിസരം മറ്റുളളവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകത്തത് മഹാത്മാരോടുളള അനാദരവാണ്.

See also  ഡൽഹി ഐ എ എസ് കോച്ചിങ് സെന്റർ വെള്ളക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിയും

Related News

Related News

Leave a Comment