നെഞ്ച് വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിർ‌ത്തി പരീത് യാത്രയായി….

Written by Web Desk1

Published on:

കൊല്ലം: തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് ( 49 , കെ എസ് ആർ ടി സി ഡ്രൈവർ) ആണ് യാത്രക്കിടെ നെഞ്ച് വേദനയെ തുടർന്ന് മരിച്ചത്. ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ പരീത് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു.

പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന് ഇടെയാണ് മരണപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. കരിനാ​ഗപ്പള്ളിക്ക് സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിന് നെ‍ഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ഇദ്ദേഹം ബസ് ഒതുക്കി നിർത്തുകയായിരുന്നു.

കുഴഞ്ഞ് വീണ പരീതിനെ ഉടൻ തന്നെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് ആ​ലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ഉള്ള യാത്ര മാധ്യേ അദ്ദേഹം മരിക്കുയായിരുന്നു. നിഷയാണ് പരീതിന്റെ ഭാര്യ, മക്കൾ മെഹ്റൂഫ്, മെഹ്ഫിർ.

See also  ഉച്ചതിരിഞ്ഞ് കരിദിനം….

Related News

Related News

Leave a Comment